
പേറ്റുനോവിന്റെയീറനാം തേങ്ങലിൻ-
ഉഷ്ണക്കാറ്റൂതും ഈറ്റില്ലങ്ങളിൽ...
അമ്മതൻ ചോര കുടിച്ചു കുതിർന്നൊരാ-
പഴന്തുണി കീറിന്റെയിളം ചൂടിലായ്-
നോവായ്... നിശ്വാസമായ്...നീറുമൊരു മധുരമായ്-
അമ്മതന്നാത്മാവ് വീണ്ടും പിറക്കുന്നു!
പൊക്കിൾ നാമ്പിന്റെ അത്താണിയില്ലാതെ-
പകച്ച്-
പുതുനാളമീണത്തിൽ കേഴുമ്പോൾ
അമ്മ ചുരത്തുന്നു- വിശപ്പും വിഷാദവും,
പിന്നിട്ട വഴിയിലെ ദു:ഖ സത്യങ്ങളും.......!
പാടത്തെ ചേറും ചെറുമിതന്നിമ്പവും
കുളിരുന്ന സന്ധ്യ തൻ തേനൂറും കിനാക്കളും
മാടത്തെയടുപ്പിലെ മാറാലയൊഴിയാനായ്-
മഴ കോരിച്ചൊരിഞ്ഞൊരാ കർക്കിട രാത്രിയും...
മുറിയുന്ന മനസ്സും, മുറതെറ്റുമുടലും-
മാടമ്പി കൈകളിൽ പുളയുന്നോരാത്മാവും...
ഗതികിട്ടാ പ്രേതങ്ങൾ അലയുമീ ചുടലയിലെൻ-
കുഞ്ഞിനെ കാക്കണേ, തേവരെ...!
ഗതിയിതു വരുത്താതെ...!!
Comments
Custom Essay | Assignment Service | Buy Coursework