മഴമേഘങ്ങളുടെ കൂട്ടുകാരൻ


നന്ദി, വീണ്ടും വരികയെൻമഴക്കാലമേ......
ഒരു പുഴയുടെ മരണം വിതച്ചൊരു-
വേനലിൻ ബലിക്കല്ലിൽസ്വയം ഹോമിച്ചൊരു-
പ്രിയതമയ്കൊരു ഭാവഗീതമായ്‌...
സ്മരണികയായ്‌....നീ,
വീണ്ടും വരികയെൻ മഴക്കലമേ....

കടവിൻ കൽപ്പടവുകളിൽ
വരണ്ട പായൽപ്പരപ്പിലൊരു
നനവായ്‌പുതു ജീവനായ്‌ കിനിഞ്ഞിറങ്ങവേ...
വിണ്ടുണങ്ങിയ ചേറിലൊരു-
ന്മാദിനിയായ്‌ ധ്രതതാളം ചവുട്ടി-
തിമിർത്തുലയവേ.....തുള്ളിപ്പെരുകി പതഞ്ഞ്‌ പെരുത്തൊരു-
ചെറു ചാലായൊരു-
ചെറുമോഹമായ്‌ ഒഴുകിപ്പരക്കവേ..
മരിച്ച മണ്ണിന്റെ നന്മയുടെ -
യുണ്മയുടെ തേങ്ങുന്ന മാറിലൊരു പുതുനാമ്പായ്‌
പെയ്തിറങ്ങവേസ്വയമൊരു പുഴയായ്‌ ചമയാനാ-
യുയിരുമുധിരവും കൊടുത്തൊരെൻ പ്രിയയുടെ-
യാത്മാവറിയുന്നു ഞാൻ
നന്ദി, വീണ്ടും വരികയെൻ-
മഴക്കാലമേ.....

Comments

Anonymous said…
nice picture selected by the way...

Buy Essay | Coursework Writing | Buy Assignment