അതിർത്തിയിലെ അമ്മ
ഇത്‌ അമ്മ ....
അതിർത്തി വളച്ചൊതുക്കിയ ഒരു തുണ്ട്‌ ഭൂമിയല്ലിവ-
ളകിട്ടിൽ നുരയിടും വർഗ്ഗവിദ്ദ്വേഷത്തിൻ ഗോവുമല്ല
പരം പൊരുളിൻ കുരുക്കഴിയ്ക്കും വേദമല്ല
സ്ത്രീയല്ല..... കാമമല്ലിവളൊരു വെറും അമ്മ,
കണ്ണീരിൽ കുതിർന്നവൾ!

നിണമുരുക്കിയേകിയ മുലപ്പാൽ,
ദൂരെ-മഞ്ഞിന്റെയിരുളിൽ, മക്കൾ- രുദിരമായൊഴുക്കവേ
പേറ്റുനോവിന്റെ വ്യർത്ഥതയിലൂറും വിലാപം
മക്കളിരുപക്ഷത്തുമുല്ലൊരു കുന്തിയാണിവൾ!!

വന്ധ്യമാം ശൃംഗങ്ങളെ വേൾക്കനായരചന്മാർ
വിന്യസ്സിപ്പിച്ച 'ജിഹാദി'ൽ പൊലിയുന്നോരാണ്മക്കൾ...
മരണമില്ലാത്തവളിവളും ഇവളുടെ-
വറ്റാത്ത കണ്ണീരും..., ദൂരേ-
പഞ്ചനക്ഷത്രങ്ങളിൽ ചഷകങ്ങ-
ളുച്ചകോടികളാടി തിമിർക്കട്ടെ....

Comments

Anonymous said…
Our Statistics homework help service provides statistics assignment help, statistics dissertation, math homework help and online tutoring to students with very low fees. statistics help
Assignment Help has online solution for students problem like mathematics, physics, chemistry, statistics, accounting, computer science in Australia. Assignment Help
lesterg said…
Hi guys, if you need essay help and you're in UK, i can recommend you check our essay help from writepass.
lesterg said…
Great article! this is very informative and useful to me.

---------------------
assignment_help