മരണം മോഹിക്കുന്ന ഫീനിക്സ്







കാഹളം മുഴക്കിയുഴുതുമറി-
ച്ചശ്വമേധങ്ങളായിരം
എൻ മാർത്തടങ്ങലിൽ....
പക്ഷെ-
വീണ്ടുമീ ഞാൻ എന്നിൽ ജനിക്കുന്നൊരു-
പിടി ചാരത്തിൽ-
മറ്റൊരു ഫീനിക്സായി....!

നാണം മറയ്ക്കാനായ്‌
യാദവനേകിയ
സഹനമാം പുടവതന്നിഴകൾ
മുറിഞ്ഞുപോയ്‌
പൊട്ടിയ ചിലംബിൽ നിന്നാളുന്ന
ക്രോധാഗ്നി.....
എരിയുന്നു സർവ്വവും,
കഷ്ടം - വീണ്ടും കിളിർക്കാനായ്‌...!

ഉറവ വറ്റിയൊരൂഷരപ്പാടങ്ങളിൽ
ഉന്മാദത്തിൻ കരിം വിത്ത്‌ പാകവെ...
വിശ്വാസങ്ങൾ കൊമ്പുകൾ കോർക്കുന്നു...
നിണമൊലിച്ചഴുകുന്നു
അമ്മ- തൻ കുഞ്ഞുങ്ങൾക്കു മുന്നിലായ്‌...

മതികെട്ടുറങ്ങുന്ന അജ്നാനകോമരം
കലിതുള്ളി ഉറയുന്ന-
ആർഭാട രാവിതിൽ
കാമതിൻ കാൽപ്പണം
കെട്ടിയരകെട്ടിൽ-
സർവ്വനാശത്തിൻ അഗ്നി കൂണുകൾ തഴയ്ക്കുന്നു

ഇരുളിൽ.... മറവിൽ....
നാണം വിറ്റ്ടുണ്ണുന്നു-
വറ്റിയ മുലകളിൽ ചെഞ്ചായം പൂശിയോൾ
യക്ഷിക്കദയിലെ സുന്ദരി!
ഇന്നിവൾ-
ഓടക്കരയിലെ കീറത്തുണി മാത്രം

പിറക്കാത്ത പാപത്തിൻ-
കുഞ്ഞിളം തൊണ്ടയിൽ
നെന്മണി തൂകി, കുരിശ്‌ വരക്കവേ
ആത്മാവ്‌ കേഴുന്നു...
വീണ്ടും ഒരുയിർപ്പിനായ്‌-
ഇനിയില്ല ഞാൻ സഖേ....
ബുദ്ധ്ന്മാർ ചിരിക്കട്ടെ...
ഞാൻ- എന്നിൽ മരിക്കട്ടെ......

Comments

kaalikapraadhanyamulla kavitha nannayirikkunnu
Unknown said…
This comment has been removed by the author.
Unknown said…
സഹൃദയ മനസുകളെ തൊട്ടുണര്‍ത്തുന്ന കവിത. നന്നായിരിക്കുന്നു ....
Anonymous said…
Our Statistics homework help service provides statistics assignment help, statistics dissertation, math homework help and online tutoring to students with very low fees. Statistics homework help
Assignment Help has online solution for students problem like mathematics, physics, chemistry, statistics, accounting, computer science in Australia. Assignment Help Australia
lesterg said…
Great article! this is very informative and useful to me.

---------------------
assignment_help